പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു,ഒരു സൈനികന് വീരമൃത്യൂ

Thursday 16 May 2019 8:00 am IST
ജമ്മു കശ്മീരിലെ പുല്‍വാമയിലെ ദാലിപോര മേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലും വെടിവയ്പും. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ന്യൂദല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഒരു സൈനികന് വീരമൃത്യൂ . വെടിവയ്പില്‍ രണ്ട് സൈനികര്‍ക്കും ഒരു നാട്ടുകാരനും പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി.

പുല്‍വാമയിലെ ദാലിപോര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തിയത്. തുടര്‍ന്ന് ഇവിടെ ഒരു വീട്ടില്‍ നിന്ന് സൈന്യത്തിന് നേരെ വെടിവയ്പ്പുണ്ടായി .

സൈന്യം തിരിച്ചടിച്ചു. രണ്ട് ഭീകരര്‍ ഉണ്ടെന്ന് വ്യക്തമായതോടെ ഇവരെ വധിക്കാനുള്ള നീക്കം സൈന്യം തുടങ്ങി. ആറ് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് രണ്ട് പേരെയും സൈന്യം വധിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.