രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച് അയോധ്യയിലെ മുസ്ലീങ്ങള്‍

Thursday 16 May 2019 8:55 am IST

ന്യൂദല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച് അയോദ്ധ്യയിലെ മുസ്ലീം സമൂഹം. അയോദ്ധ്യ രാമജന്മഭൂമിയാണെന്നും അവിടെ ഉയരേണ്ടത് രാമക്ഷേത്രമാണെന്നും മസ്ജിദിന് പ്രസക്തിയില്ലെന്നുമാണ് അയോദ്ധ്യയിലെ മുസ്ലീം സമൂഹത്തിന്റെ അഭിപ്രായം.

പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള തീവ്ര ഇസ്ലാം രാഷ്ട്രങ്ങളുടെ പിന്തുണയോടെ ഒരു വിഭാഗം സുന്നി നേതാക്കളാണ് ക്ഷേത്ര നിര്‍മാണത്തിനു തടസ്സം നില്‍ക്കുന്നതെന്നും അയോദ്ധ്യ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നു. അയോദ്ധ്യ വിഷയം പരിഹരിക്കാനുള്ള മദ്ധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് മുസ്ലീം സമുദായത്തിന്റെ അഭിപ്രായം.

അയോദ്ധ്യയില്‍ രാമക്ഷേത്രവും, ലഖ്‌നൗവില്‍ മസ്ജിദും നിര്‍മിച്ചാല്‍ മതിയെന്ന് അടുത്തിടെ ഷിയാ വഖഫ് ബോര്‍ഡും പ്രസ്താവിച്ചിരുന്നു. ആഗസ്ത് 15 വരെയാണ് മദ്ധ്യസ്ഥ ശ്രമങ്ങള്‍ക്ക് സുപ്രീംകോടതി സമയം അനുവദിച്ചിരിക്കുന്നത്. അതിനുള്ളില്‍ സമിതി അംഗങ്ങള്‍ അയോദ്ധ്യ സന്ദര്‍ശിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.