ഹിന്ദു വിരുദ്ധ പ്രസ്താവന;കമല്‍ഹാസനെതിരെ വന്‍ പ്രതിഷേധം,ചെരുപ്പേറ്

Thursday 16 May 2019 11:06 am IST

ചെന്നൈ:  സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവായിരുന്നുവെന്നും അത് ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയായിരുന്നുവെന്നുമുള്ള കമല്‍ഹാസന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനക്കെതിരെ ജനരോഷം ശക്തമാകുന്നു. ബുധനാഴ്ച വൈകിട്ട് മധുര നിയോജക മണ്ഡലത്തിലെ തിരുപ്പുറകുന്ദ്രത്തില്‍ പ്രചാരണം നടത്തുന്നതിനിടയില്‍ ജനങ്ങള്‍ കമലിനെതിരെ ചെരിപ്പെറിഞ്ഞു .

കമല്‍ഹാസന്‍ ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോള്‍ ജനക്കൂട്ടത്തിനിടയില്‍ നിന്നും ആളുകള്‍ സ്റ്റേജിലേക്ക് ചെരിപ്പുകള്‍ എറിയുകയായിരുന്നു.

മതവികാരം വ്രണപ്പെടുത്തും വിധം പ്രസ്താവന നടത്തിയ കമലിനെതിരെ ക്രിമിനല്‍ കേസ് അടക്കം പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . പ്രസ്തവന വന്‍ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.