തൊഴില്‍ നിയമ ലംഘനം : 282 വിദേശികള്‍ ഒമാനില്‍ അറസ്റ്റില്‍

Thursday 16 May 2019 11:51 am IST

മസ്‌കറ്റ്: ഒമാനില്‍ തൊഴില്‍ നിയമം ലംഘിച്ച് രാജ്യത്ത് താമസിച്ചുകൊണ്ടിരുന്ന 282 വിദേശികള്‍ അറസ്റ്റില്‍. മാവേല സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തൊഴില്‍ കമ്പോളത്തില്‍ വേണ്ടത്ര നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. 

അറസ്റ്റിലായവരില്‍ 106 പേര്‍ തങ്ങളുടെ തൊഴിലുടമയുടെ പക്കല്‍ നിന്ന് ഒളിച്ചോടിയവരും, ബാക്കി 176 പേര്‍ തങ്ങളുടെ റസിഡന്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ നിന്നും വ്യത്യസ്തമായി ജോലി ചെയ്തിരുന്നവരുമായിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ മാത്രം 282 വിദേശികളാണ് മാവേല സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നും ഇത്തരത്തില്‍ അറസ്റ്റിലാകുന്നത്.

പിടിക്കപെട്ടവരില്‍ മിക്കവരുടേയും റസിഡന്റ് കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരുന്നത് എയര്‍ കണ്ടീഷന്‍ ടെക്‌നീഷ്യന്‍, ഗാര്‍ഹിക തൊഴിലാളി, മേസന്‍, ആശാരി, പ്ലംബര്‍ എന്നി തൊഴിലുകള്‍ ആയിരുന്നു. 

തൊഴില്‍ നിയമം ലംഘിതിന് കഴിച്ച മാര്‍ച്ചിലും 45ല്‍ അധികം ആളുകള്‍ അറസ്റ്റിലായിരുന്നു. വിവിധ കാര്‍ വാഷിങ് കേന്ദ്രങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. 

അതിനിടെ നിയമ വിരുദ്ധമായി രാജ്യത്ത് താമസിച്ചിരുന്ന 220 വിദേശികളെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തി നാട് കടത്തിയെന്ന് മാനവ വിഭവശേഷ് മന്ത്രാലയം അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.