വ്യോമപാത ഉടന്‍ തുറക്കില്ലെന്ന് പാക്കിസ്ഥാന്‍

Thursday 16 May 2019 12:05 pm IST

ലാഹോര്‍: വ്യോമപാത ഇന്ത്യക്കായി  ഉടന്‍ തുറന്നുകൊടുക്കില്ലെന്ന് പാക്കിസ്ഥാന്‍. ഈ മാസം 30 വരെ വ്യോമപാതകള്‍ അടച്ചിടുമെന്ന് പാക്ക് അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച പാക്ക് സിവില്‍ ഏവിയേഷന്റെ ഉന്നത ഉദ്യോഗസ്ഥരും പ്രതിരോധ വകുപ്പിലെ ഉന്നതരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെന്ന് പാക്ക് സര്‍ക്കാര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു. ഇനി മെയ് 30നേ യോഗം ചേര്‍ന്ന് തീരുമാനം പരിശോധിക്കുകയുള്ളൂ.

കഴിഞ്ഞ ഫെബ്രുവരി 26 ന് ആണ് പാക് വ്യോമപാത അടച്ചത്. ബാലാകോട്ട് വ്യോമാക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസം എല്ലാ വിമാനത്താവളങ്ങളും അടച്ചിച്ചിടാന്‍ പാക്കിസ്ഥാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം വ്യോമപാതയും അടച്ചിട്ട് ആഭ്യാന്തര, രാജ്യാന്തര വിമാനങ്ങളുടെ പോക്കുവരവ് പൂര്‍ണമായും നിര്‍ത്തലാക്കി. 

എന്നാല്‍ മാര്‍ച്ച് 276ന് പാക്കിസ്ഥാന്റെ ദേശീയ വിമാനക്കമ്പനിയായ പിഐഎയ്ക്കു വേണ്ടി എയര്‍പോര്‍ട്ടുകള്‍ തുറന്നു. രാജ്യാന്തര വിമാനങ്ങളും അനുവദിച്ചു. ഒമാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളുമായുള്ള വ്യോമപാതകളും തുറന്നു. ഇന്ത്യയുമായുള്ള 11 വ്യോമ പാതകളാണ് പാക്കിസ്ഥാന്‍ അടച്ചിട്ടിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.