എല്‍ഡിഎഫും യുഡിഎഫും കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് രവീശ തന്ത്രി കുണ്ടാര്‍

Thursday 16 May 2019 12:12 pm IST

 

കണ്ണൂര്‍: കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫും, യുഡിഎഫും വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍. മണ്ഡലത്തില്‍ പോള്‍ ചെയ്യപ്പെട്ട എല്ലാ കള്ളവോട്ടുകളും കണ്ടെത്തണമെന്നും സുതാര്യമായ ജനാധിപത്യ പ്രകിയ ഉറപ്പാക്കണമെന്നും അദ്ദേഹം അറിയിച്ചു. മണ്ഡലത്തിലെ റീപോളിങ്ങുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂര്‍ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജകമണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിങ്ങിന് സാധ്യത. കള്ളവോട്ട് കണ്ടുപിടിച്ച നാല് ബൂത്തുകളില്‍ റീപോളിങ് നടത്തുന്നത് സ്വാഗതാര്‍ഹമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

90 ശതമാനത്തിന് മുകളില്‍ പോളിങ് നടന്ന എല്ലാ ബൂത്തുകളിലും അത് യുഡിഎഫിന്റേയോ, എല്‍ഡിഎഫിന്റേയോ കേന്ദ്രം ആകട്ടെ റീപോളിങ് നടത്തണമെന്നും ഉണ്ണിത്താന്‍ അറിയിച്ചു. ജനാധിപത്യവ്യവസ്ഥ പ്രകാരം ഒരാള്‍ക്ക് ഒരു വോട്ട് മാത്രമേ ചെയ്യാനാവൂ. എന്നാല്‍ ഇവിടെ മുപ്പത് വോട്ട് വരെ ചെയ്യുന്ന വോട്ടര്‍മാരുണ്ട്. ഇതിന് ഒരു അവസാനം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.