കോട്ടയം: കെവിന് വധക്കേസില്‍ രണ്ട് സാക്ഷികള്‍ കൂടി പ്രതികള്‍ക്ക് അനുകൂലമായി മൊഴിമാറ്റി. 27-ാം സാക്ഷി അലന്, 98-ാം സാക്ഷി സൂലൈമാന്‍ എന്നിവരാണ് മൊഴി മാറ്റിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി.
എട്ടാം പ്രതി നിഷാദിന്റെ അയല്‍വാസിയാണ് സുലൈമാന്‍. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ പ്രതികളെത്തിയ പമ്പിലെ ജീവനക്കാരനാണ് അലന്. കേസില്‍ ഇന്നലെയും രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു. രണ്ടാം പ്രതി നിയാസിന്റെ അയല്‍വാസികളായ സുനീഷ്, മുനീര്‍ എന്നിവരാണ് ഇന്നലെ പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: