കോണ്‍ഗ്രസ് ദളിത് നേതാവ് ബിജെപിയില്‍

Thursday 16 May 2019 1:31 pm IST

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാജന്‍ പെരുമ്പക്കാട്ട് പാര്‍ട്ടി വിട്ട് ബിജെപിയില്‍. കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും, ദളിത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമാണ് രാജന്‍ പെരുമ്പക്കാട്ട്. 

ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോണ്‍ഗ്രസില്‍ പരിഗണന കിട്ടുന്നില്ല. ഇതാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നും രാജന്‍ പറഞ്ഞു. ഇനി ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.