'നാം മുന്നോട്ടിന്റെ' നിര്‍മാണം സിപിഎം പാര്‍ട്ടി ചാനലിന് നല്‍കിയതില്‍ ഗൂഢാലോചന

Thursday 16 May 2019 2:12 pm IST

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പ്രതിവാര ടിവി പരിപാടി നാം മുന്നോട്ടിന്റെ നിര്‍മാണ ചുമതല സിപിഎം പാര്‍ട്ടി ചാനലിന് നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് വി.മുരളീധരന്‍ എംപി. മുഖ്യമന്ത്രിയും ടി.എന്‍. സീമയുടെ ഭര്‍ത്താവും ആണ് ഇതിന് പിന്നിലെന്നും ഇതിനെതിരെ വിജിലന്‍സിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി- ഡിറ്റ് ചെയ്യുന്ന ജോലികള്‍ സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിക്കില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റിനെ ഒഴിവാക്കിയാണ് നല്‍കുന്ന കൈരളി ചാനലിന് പരിപാടിയുടെ നിര്‍മ്മാണ ചുമതല കൈമാറിയത്. 

പരിപാടിയുടെ 70 എപ്പിസോഡിലേറെ പിന്നിട്ട ശേഷമാണ് നിര്‍മാണ ചുമതല സ്വകാര്യ ചാനലിനെ ഏല്‍പ്പിക്കുന്നത്. സി-ഡിറ്റ് നിര്‍മിച്ചുകൊണ്ടിരുന്ന പരിപാടി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എം ഡി ആയിട്ടുള്ള ചാനലിന് നല്‍കിയതില്‍ അഴിമതിയുണ്ടെന്നും സി- ഡിറ്റിന്റെ ടെന്‍ഡറും കൈരളിയുടെ ടെന്‍ഡറും ഒരേ ആസ്ഥാനത്താണ് ഉണ്ടാക്കുന്നതെന്നും മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റിലുടെയും ആരോപിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.