ഇന്ത്യന്‍ പര്‍വ്വതാരോഹകര്‍ കാഞ്ചന്‍ജംഗയില്‍ മരിച്ചു

Thursday 16 May 2019 2:45 pm IST

കാഠ്മണ്ഡു: ഹിമാലയത്തിലെ കാഞ്ചന്‍ജംഗ കൊടുമുടി കയറുന്നതിനിടെ രണ്ട് ഇന്ത്യന്‍ പര്‍വ്വതാരോഹകര്‍ മരണമടഞ്ഞു. വിപ്‌ളവ് വൈദ്യ(48) കുന്തലാല്‍ കണ്‍റാര്‍(46) എന്നിവരാണ് ലോകത്തെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ കൊടുമുടി കയറവേ  8000 മീറ്റര്‍( 26,246 അടി) ഉയരത്തില്‍ വച്ച് മരിച്ചത്.

നേപ്പാളിലാണ് ഈ കൊടുമുടി. ഇത്രയേറെ ഉയരത്തില്‍ വച്ച് സ്വാഭാവികമായി ഉണ്ടാകാവുന്ന അസ്വസ്ഥത മൂലമാണ് ഇവര്‍  മരിച്ചത്.  ഇരുവരും കൊല്‍ക്കത്ത സ്വദേശികളാണ്. കൊടുമുടി കയറുന്ന സീസണ്‍ ഈ മാസം അവസാനിക്കാന്‍  ഇരിക്കെ നൂറുകണക്കിന് പര്‍വ്വതാരോഹകരാണ് ഹിമാലയത്തിലെ പല കൊടുമുടികള്‍ കയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.