അമേരിക്കന്‍ സീ ഹോക്ക് കോപ്ടറുകള്‍ വാങ്ങാന്‍ നടപടിയായി

Thursday 16 May 2019 3:06 pm IST

ന്യൂദല്‍ഹി: രാജ്യരക്ഷയ്ക്ക് കരുത്തേകി ഇന്ത്യ അമേരിക്കയില്‍ നിന്ന് 24 എംഎച്ച് 60 ഇ സീഹോക്ക് ഹെലിക്കോപ്ടറുകള്‍ വാങ്ങുന്നു. മുങ്ങിക്കപ്പലുകള്‍ വരെ തകര്‍ക്കാന്‍ ശേഷിയുള്ള ഇവ വാങ്ങാന്‍ നേരത്തെ  തീരുമാനിച്ചിരുന്നതാണെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഫയലുകള്‍ കെട്ടിക്കിടക്കുകയായിരുന്നു. ഇത്തരം തടസങ്ങളെല്ലാം നീക്കി കോപ്ടറുകള്‍ വാങ്ങാനുള്ള നടപടികള്‍ക്ക് തുടക്കമായതായി പ്രതിരോധ അധികൃതര്‍  അറിയിച്ചു.

ആയുധങ്ങളും സ്‌പെയര്‍ പാര്‍ട്ട്‌സുകളും അടക്കം ഒരു കോപ്ടറിന് 109 ദശലക്ഷം ഡോളര്‍ (764 കോടി രൂപ)യാണ് വില. 11 ടണ്ണാണ് ഭാരം.

ഇതിനു പുറമേ 22 എ എച്ച് 64 ഇ കോപ്ടറുകളും ഇന്ത്യ വാങ്ങിയിട്ടുണ്ട്. ഇവ അധികം വൈകാതെ ലഭിക്കും. ഇവ ഗണ്‍ഷിപ്പുകളാണ്. ഭൂമിയിലെ താവളങ്ങളില്‍ കടന്നാക്രമണം നടത്താന്‍ തക്ക  കരുത്തുള്ള തോക്കുകള്‍ ഘടിപ്പിച്ച കോപ്ടറുകളാണിവ. സീഹോക്കുകള്‍ അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയ്ക്ക് ലഭിച്ചു തുടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.