ചുര്‍ണ്ണിക്കര വ്യജരേഖ ചമയ്ക്കല്‍ : വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു

Thursday 16 May 2019 3:25 pm IST

കൊച്ചി: ചൂര്‍ണിക്കരയില്‍ വ്യാജരേഖ ചമച്ച കേസില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭൂമി തരം മാറ്റാന്‍ വ്യാജരേഖ ചമച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ഇടനിലക്കാരനായ അബൂട്ടി, ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥന്‍ അരുണ്‍കുമാര്‍ എന്നിവരെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൈക്കൂലി, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ ഇരുവരുടെയും പങ്ക് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എസ്പി കെ. കാര്‍ത്തിക് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കാളിത്തമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ അന്വേഷണം കൂടുതല്‍ ആളുകളിലേക്കും വ്യാപിക്കാനാണ് സാധ്യത.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.