ബുര്‍ക്കിനാ ഫാസോയില്‍ ക്രിസ്ത്യന്‍ ഘോഷയാത്രയില്‍ ഭീകരാക്രമണം; നാലു മരണം

Thursday 16 May 2019 3:35 pm IST

കോങ്ങൗസി;  ആഫ്രിന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ദിവസങ്ങള്‍ക്കിടയില്‍ വീണ്ടും ഭീകരാക്രമണം, നാലു മരണം. സിംസെങ്കയില്‍ കത്തോലിക്കാ വിശ്വാസികളുടെ ഘോഷയാത്രയില്‍ കടന്നു കയറിയ ഇസ്‌ളാമിക ഭീകരര്‍ നടത്തിയ വെടിവയ്പ്പിലാണ് നാലു പേര്‍ മരിച്ചത്. കുട്ടികളെ വെറുതേ വിട്ടു.

ഭീകരര്‍ കന്യകാമറിയത്തിന്റെ പ്രതിമ കത്തിക്കുകയും ചെയ്തുവെന്ന് എപ്പിസ്‌കോപ്പല്‍ പ്രസിഡന്റ് പോള്‍ ഓഡ്രാവോഗോ പറഞ്ഞു. ഘോഷയാത്ര തടഞ്ഞു നിര്‍ത്തിയ ശേഷം  കുട്ടികളെ ഒഴിവാക്കി  നാലു മുതിര്‍ന്നവരെ വെടിവച്ചുകൊല്ലുകയായിരുന്നു.

ഘോഷയാത്രയില്‍ എഴുന്നെള്ളിച്ചിരുന്ന കന്യാകാമറിയത്തിന്റെ തിരുരൂപമാണ് കത്തിച്ചത്. ഏതാനും ദിവസം മുന്‍പാണ്  ബുര്‍ക്കിനാ ഫാസോയിലെ ദാബ്‌ളോയില്‍ ഭീകരര്‍ കത്തോലിക്കാ പള്ളിയില്‍ കടന്നു കയറി വികാരിയടക്കം ആറു പേരെ വെടിവച്ചുകൊന്ന് പള്ളിക്ക് തീയിട്ടത്. ഏപ്രിലില്‍ അഞ്ച് കത്തോലിക്കാരെ ഭീകരര്‍ വെടിവച്ചുകൊന്നിരുന്നു.

രാജ്യത്ത് ഇസ്‌ളാമിക ഭീകരതക്ക് വലിയ സ്വാധീനമാണ് ഇപ്പോഴുള്ളത്. ഐഎസട അടക്കമുള്ള സംഘനകളും പ്രാദേശി ഭീകര സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.