ആധാര്‍ കാര്‍ഡുകള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍

Thursday 16 May 2019 3:56 pm IST

ചെന്നൈ : തമിഴ്‌നാട് തിരുത്തുറപ്പൂണ്ടിയില്‍ മൂവായിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കളിക്കാനെത്തിയ പ്രദേശവാസികളായ കുട്ടികളാണ് മൂവായിരത്തോളം ആധാര്‍ കാര്‍ഡുകള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചിതലരിച്ചതിനാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ചതാണെന്നാണ് കരുതുന്നത്. 

ഇതുസംബന്ധിച്ച് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും, പഞ്ചായത്ത് ഉദ്യോഗസ്ഥരും തഹസീല്‍ദാറും സ്ഥലതെത്തി പരിശോധന നടത്തി. കണ്ടെത്തിയ ആധാര്‍ കാര്‍ഡുകള്‍ ചിതലരിച്ച നിലയിലാണ്.അതിനാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഉപക്ഷേിച്ചതാകും ഇവയെന്നാണ് കരുതുന്നത്. 

എന്നാല്‍ ഇത്രയധികം ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ചത് എങ്ങിനെയെന്ന് കണ്ടെത്താന്‍ ആന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പ്രദേശ വാസികള്‍ ആധാര്‍ കാര്‍ഡിനായി അപേക്ഷ നല്‍കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. സംഭവത്തില്‍ ഉജദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ച വന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.