തപാല്‍ വോട്ട് : അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് ബെഹ്‌റ

Thursday 16 May 2019 4:22 pm IST

തിരുവനന്തപുരം : പോലീസുകാരുടെ തപാല്‍ വോട്ടുകള്‍ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തി കൈക്കലാക്കിയതിനെ കുറിച്ച് അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ബെഹ്‌റ ഇടക്കാല റിപ്പോര്‍ട്ടും കൈമാറിയിട്ടുണ്ട്. 

വിഷയത്തില്‍ കമ്മീഷന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍. തപാല്‍ വോട്ടില്‍ ക്രമക്കേട് നടത്തിയതിനെ കുറിച്ച് ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. തപാല് ബാലറ്റിനായി അപേക്ഷിച്ചിട്ടും ലഭിച്ചിട്ടില്ലെന്ന് പോലീസുകാരില്‍ ചിലര്‍ ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അസോസിയേഷന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തി ബാലറ്റ് കൈവശപ്പെടുത്തിയിട്ടില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്. 

അതേസമയം തപാല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നതായി പോലീസുകാരില്‍ പലരും പുറത്തു പറയാന്‍ മടിക്കുകയാണ്. സ്ഥലം മാറ്റ ഭീഷണിയാണ് ഇതിന് കാരണമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

വോട്ടെണ്ണുന്ന അന്ന് രാവിലെ വരെ വോട്ട് രേറഖപ്പെടുത്തിയ തപാല്‍ ബാലറ്റുകള്‍ സ്വീകരിക്കുമെന്നതിനാല്‍ അതിനുശേഷം മാത്രമേ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ കണ്ടെത്താന്‍ സാധിക്കൂവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.