കള്ളവോട്ട് : തെളിവ് സഹിതം യുഡിഎഫ് വീണ്ടും പരാതി നല്‍കി

Thursday 16 May 2019 5:03 pm IST

കണ്ണൂര്‍ : ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ 42 പേര്‍ കള്ളവോട്ട് ചെയ്തതിന്റെ തെളിവ് സഹിതം കോണ്‍ഗ്രസ് വീണ്ടും പരാതി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ ജില്ലാ കളക്ടര്‍ക്കാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മ്മടം എന്നിവിടങ്ങളിലെ ബൂത്തുകളില്‍ നടന്ന കള്ളവോട്ടിന്റെ തെളിവുകളാണ് നല്‍കിയിരിക്കുന്നത്. 

മുഖ്യമന്ത്രിയുടെ പഞ്ചായത്തില്‍ കള്ളവോട്ട് നടന്നതിന്റെ തെളിവുകളും കൈമാറിയിട്ടുണ്ട്. കൂടാതെ മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ബൂത്തുകളിലായി ആറ് സ്ത്രീകള്‍ ഒന്നിലധികം തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വെയ്ക്കുകയും ഇവര്‍ രണ്ട് ബൂത്തുകളിലായി നിന്ന് വോട്ട് ചെയ്തതായും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. 

പേരാവൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ വോട്ടുള്ളയാള്‍ കണ്ണൂര്‍ അസംബ്ലി നിയോജക മണ്ഡലത്തിലും മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ വോട്ടുള്ള വ്യക്തി അഴീക്കോട് നിയോജക മണ്ഡലത്തിലും ഇരട്ടയ വോട്ട് ചെയ്ത അഞ്ച് പേരുടെ വിവരങ്ങളും പരാതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കൂടാതെ 18 വയസ്സ് പൂര്‍ത്തിയാവാതെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയയും അതുപ്രകാരം വോട്ട് ചെയ്യുകയും ചെയ്തു എന്നതിന് കൃഷ്ണപ്രിയ എന്ന വിദ്യാര്‍ത്ഥിയെ വോട്ട് ചെയ്തയും പരാതിയില്‍ ആരോപിക്കുന്നുണ്ട്. അതേസമയം കള്ളവോട്ട് ചെയ്തത് അന്വേഷണത്തില്‍ കണ്ടെത്തുകയാണെങ്കില്‍ അതോടപ്പം ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വെച്ചെന്ന ക്രിമിനല്‍ കുറ്റം കൂടി ചുമത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.