കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് : ഹര്‍ജി നല്‍കിയ ആള്‍ക്കെതിരെ നടപടി

Thursday 16 May 2019 5:30 pm IST

കോട്ടയം : കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെതിരെ കോടതിയ സമീപിച്ച പാര്‍ട്ടി അംഗത്തിനെതിരെ നടപടി സ്വീകരിക്കുന്നു. കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി മനോജിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായാണ് അംഗത്വം റദ്ദാക്കുന്നത്. 

എന്നാല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകന്‍ കോടതിയെ സമീപിച്ചത് ദുരൂഹമാണെന്ന് താത്കാലിക ചെയര്‍മാന്‍ പി. ജെ. ജോസഫ അറിയിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ പദവിയും, പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനവും ഒരുമിച്ച് വഹിക്കില്ലെന്നും താന്‍ ഏത് പദവി വഹിക്കണമെന്ന് പാര്‍ട്ടി അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം അന്തരിച്ച മുന്‍ ചെയര്‍മാന്‍ കെ. എം. മാണിയുടെ അനുസ്മരണത്തിന്റെ മറവില്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നുമാവശ്യപ്പെട്ടായിരുന്നു മനോജ് ഹര്‍ജി നല്‍കിയത്. പാര്‍ട്ടിയുടെ ബൈലോ പ്രകാരമല്ല ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും മനോജ് കുറ്റപ്പെടുത്തി. 

ഹര്‍ജിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ മാണി അനുസ്മരണത്തിനിടെ പുതിയ ചെയര്‍മാനെ തെരെഞ്ഞെടുക്കരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനെ ചിലര്‍ ഭയക്കുന്നുവെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കുന്നത്. പാര്‍ട്ടിയിലെ എല്ലാ പ്രശ്നങ്ങളും രണ്ട് ദിവസങ്ങള്‍ക്കകം പരിഹകരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.