കൊച്ചുണ്ണിയെ വീഴ്ത്താന്‍ തന്ത്രങ്ങള്‍

Friday 17 May 2019 1:06 am IST
കൊച്ചുണ്ണിയെ വിവാഹം ചെയ്യുന്നതിനേക്കാളും നല്ലത് തഹസീല്‍ദാരെയാണെന്ന് അവള്‍ക്ക് തോന്നി. അവിടുത്തെ ഇഷ്ടം പോലെ എന്തുമാകാം. എന്തു വേണമെന്ന് പറഞ്ഞാല്‍ മതിയെന്ന് അവള്‍ മറുപടി പറഞ്ഞു. 'എങ്കില്‍ ഇന്നു രാത്രി അവന്‍ വരുമ്പോള്‍ കാച്ചിയ പാലില്‍ നീ ഈ മരുന്നിട്ട് അവന് നല്‍കണം' എന്ന് തഹസീല്‍ദാര്‍ അവളോടു പറഞ്ഞു.

സ്ത്രീവിഷയവുമായി ബന്ധപ്പെട്ട കൊച്ചുണ്ണിയുടെ ദുര്‍ന്നടപ്പ് കുടുംബത്തില്‍ താളപ്പിഴകളുണ്ടാക്കി. കുലടകളില്‍ ഒരുവളെ കൊച്ചുണ്ണി ഭാര്യയെപ്പോലെയാണ് കണ്ടിരുന്നത്. 

അക്കാര്യം അവന്റെ ഭാര്യയുടെ അമ്മ അറിഞ്ഞു. ഭര്‍ത്താവിനെ സൂക്ഷിക്കണമെന്ന ഉപദേശത്തോടെ അവരത് മകളോടു പറഞ്ഞു. വീട്ടില്‍ വഴക്കായി. ഒരു ദിവസം ഇക്കാര്യം അവര്‍ കൊച്ചുണ്ണിയോട് നേരിട്ടു പറയുകയും ചെയ്തു. അത് വാക്കേറ്റത്തിലെത്തി. വഴക്കു മുറുകിയപ്പോള്‍ കൊച്ചുണ്ണി ഒരു വടിയെടുത്ത്  വൃദ്ധയുടെ തലയ്ക്ക് അടിച്ചു കൊന്നു. അക്കാര്യം ആരെയുമറിയിക്കാതെ കൊച്ചുണ്ണി തന്നെ  മൃതദേഹം പായയില്‍ പൊതിഞ്ഞ് കല്ലുകെട്ടി കായംകുളം കായലില്‍ താഴ്ത്തി. ഒന്നു രണ്ടു നാള്‍ക്കകം അത് പുറത്തറിഞ്ഞു. 

അത് പറഞ്ഞു പരന്ന് കാര്‍ത്തികപ്പള്ളി തഹസീല്‍ദാരുടെ ചെവിയിലെത്തി. ഉടനെ തഹസീല്‍ദാര്‍ കൊച്ചുണ്ണിയെ പിടികൂടാന്‍ പോലീസിനു നിര്‍ദേശം നല്‍കി. അവനെ പി

ടികൂടുക അത്ര എളുപ്പമായിരുന്നില്ല.  അഭ്യാസി ആയിരുന്നതിനാല്‍ പത്തുപന്ത്രണ്ടു പേര്‍ ശ്രമിച്ചാല്‍ പോലും അവനെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. 

അക്രമികളായ കൂട്ടുകാരും എപ്പോഴും അവനോടൊപ്പമുണ്ടായിരിക്കും. അവനെ പി

ടിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. അമ്മായിഅമ്മയെ കൊന്നതിനു ശേഷം ഏറെ കരുതലോടെയാണ് കൊച്ചുണ്ണി നടന്നിരുന്നത്. ഒളിച്ചു നടക്കുകയായിരുന്നെങ്കിലും സ്വദേശം വിട്ട്  എങ്ങും പോയിരുന്നില്ല. കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര ഭാഗങ്ങളായി കഴിച്ചു കൂട്ടി.

കൊച്ചുണ്ണിയുടെ അക്രമങ്ങള്‍ ദിനം പ്രതി വര്‍ധിച്ചു വന്നു. അതോടെ കൊച്ചുണ്ണിയെ പി

ടികൂടാന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദമേറി. ഒടുവില്‍,  ഒരാഴ്ചയ്ക്കകം കൊച്ചുണ്ണിയെ പി

ടികൂടണമെന്ന് ദിവാന്‍ജി, തഹസീല്‍ദാര്‍ക്ക് ഉത്തരവയച്ചു. അതോടെ ഏതു വിധേനയും കൊച്ചുണ്ണിയെ പിടിക്കാനുള്ള ശ്രമത്തിലായി തഹസീല്‍ദാര്‍. കൊച്ചുണ്ണിയുടെ ഗൂഢസഞ്ചാരം അദ്ദേഹം നിരീക്ഷിക്കാന്‍ ഏര്‍പ്പാടു ചെയ്തു. മുന്‍പുപറഞ്ഞ സ്ത്രീയുമായി ഇപ്പോഴും അവന്‍ ബന്ധം തുടരുന്നുണ്ടെന്നും മിക്കരാത്രികളിലും അവിടെ പോകാറുണ്ടെന്നുമറിഞ്ഞു.  കൊച്ചുണ്ണിയെപ്പോലെ മറ്റൊരാള്‍ക്കും  ആ സ്ത്രീയുമായി ഏറെ അടുപ്പമുണ്ടെന്ന കാര്യവും തഹസീല്‍ദാര്‍ അറിഞ്ഞു. അയാളെ കൂട്ടുപിടിച്ച് കൊച്ചുണ്ണിയുടെ അടുപ്പക്കാരിയെ വരുത്തിച്ചു.

തഹസീല്‍ദാര്‍ വളരെ തന്ത്രപൂര്‍വം അവളോടു സംസാരിച്ചു തുടങ്ങി. ' നീ കൊച്ചുണ്ണിയുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ നിന്നെ ഞാന്‍ വിവാഹം ചെയ്യാം. നിനക്ക് സമ്മതമാണെങ്കില്‍ വൈകാതെ വിവാഹം നടത്താമെന്നാണ് ഞാന്‍ കരുതുന്നത്.' 

 കൊച്ചുണ്ണിയെ വിവാഹം ചെയ്യുന്നതിനേക്കാളും നല്ലത് തഹസീല്‍ദാരെയാണെന്ന് അവള്‍ക്ക് തോന്നി. അവിടുത്തെ ഇഷ്ടം പോലെ എന്തുമാകാം. എന്തു വേണമെന്ന് പറഞ്ഞാല്‍ മതിയെന്ന് അവള്‍ മറുപടി പറഞ്ഞു. 'എങ്കില്‍ ഇന്നു രാത്രി അവന്‍ വരുമ്പോള്‍ കാച്ചിയ പാലില്‍ നീ ഈ മരുന്നിട്ട്അവന് നല്‍കണം'  എന്ന് തഹസീല്‍ദാര്‍ അവളോടു പറഞ്ഞു. അതിനു ശേഷം മരുന്നും അമ്പതു രൂപയും നല്‍കി. അതും വാങ്ങി അവള്‍ സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി 

(തുടരും) 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.