ഇടത് ഭരണം തൊഴിലാളികളുടെ അവകാശം ഹനിക്കുന്നു: സജി നാരായണന്‍

Friday 17 May 2019 1:35 am IST
മുന്‍കാലങ്ങളില്‍ ട്രേഡ് യൂണിയന്‍ എന്നു പറഞ്ഞാല്‍ ഇടതുപക്ഷമായിരുന്നു. ഇന്ന് അവസ്ഥമാറി. സിന്ദാബാദ് വിളിച്ചിരുന്നിടത്ത് വന്ദേമാതരമാണ് മുഴങ്ങുന്നത്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അടുത്ത കാലത്ത് കേരളത്തില്‍ നടന്ന ചില സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് പ്രിയദര്‍ശനി ഹാളില്‍ ബിഎംഎസ് അഖിലേന്ത്യാപ്രസിഡന്റ് സജി നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു 

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എവിടെയൊക്കെ അധികാരത്തില്‍ വന്നിട്ടുണ്ടോ അവിടെയെല്ലാം ജീവനക്കാരുടെ അവകാശങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ടെന്ന് ബിഎംഎസ് ദേശീയ അധ്യക്ഷന്‍ അഡ്വ.സി.കെ. സജി നാരായണന്‍. കേരളാ സ്റ്റേറ്റ് എംപ്ലോയീസ് സംഘിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുന്‍കാലങ്ങളില്‍ ട്രേഡ് യൂണിയന്‍ എന്നു പറഞ്ഞാല്‍ ഇടതുപക്ഷമായിരുന്നു. ഇന്ന് അവസ്ഥമാറി. സിന്ദാബാദ് വിളിച്ചിരുന്നിടത്ത് വന്ദേമാതരമാണ് മുഴങ്ങുന്നത്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അടുത്ത കാലത്ത് കേരളത്തില്‍ നടന്ന ചില സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ഭാരതത്തിലെ മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതായതുപോലെ കേരളത്തില്‍ നിന്നും ഇടതുപക്ഷത്തെ തുടച്ചുനീക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ടിലെ യൂണിയന്‍ ഐഎന്‍ടിയുസിയുടെ ആഭിമുഖ്യത്തിലായിരുന്നു. ഡിപ്പോ, വര്‍ക്ക് ഷോപ്പ്, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ബിഎംഎസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇന്ന് രാജസ്ഥാനിലെ ഏറ്റവും വലുതും എല്ലാമേഖലയിലും ഒന്നാമത് നില്‍ക്കുന്ന സംഘടനയായി ബിഎംഎസ് മാറിയെന്നും അദ്ദേഹം പറഞ്ഞു.

ജ്ഞാനവും പ്രാപ്തിയും ഉള്ളവരെ വകുപ്പ് മേധാവികളാക്കിയില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി തുടരുക തന്നെ ചെയ്യുമെന്ന് ബിഎംഎസ് ദേശീയ ഫെഡറേഷന്‍ പ്രഭാരി രാജ്ബിഹാരി ശര്‍മ്മ വ്യക്തമാക്കി. കെഎസ്ടി സംഘ് സംസ്ഥാന പ്രസിഡന്റ് ജി.കെ. അജിത് അധ്യക്ഷത വഹിച്ചു.  ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍ കുമാര്‍, സംസ്ഥാന സെക്രട്ടറി കെ. രാജേഷ്, ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ശിവജി സുദര്‍ശന്‍, ജിഇഎന്‍സി സംസ്ഥാന പ്രസിഡന്റ് സി. മന്മദന്‍പിള്ള, പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് കെ. ഗോപിനാഥന്‍ നായര്‍, കെഎസ്ടിഇഎസ് സംസ്ഥാന ട്രഷറര്‍ ടി.പി. വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് സംഘില്‍ പുതിയതായി അംഗത്വം എടുത്തവരെ ആദരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.