കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ സൈന്യം കൊന്നു

Friday 17 May 2019 3:24 am IST

ശ്രീനഗര്‍: കശ്മീരില്‍ പുല്‍വാമ ജില്ലയിലെ ദലിപോരയില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡറടക്കം മൂന്ന് ഭീകരരെ സൈന്യം വധിച്ചു.

നസീര്‍ പണ്ഡിറ്റ്, ഉമര്‍ മിര്‍, ഖാലിദ് ഭായ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ പ്രദേശത്തെ വീടുകളില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. ഇന്നലെ രാവിലെ നടന്ന തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ജെയ്‌ഷെ കമാന്‍ഡറായ ഖാലിദ് ഭായ്, 2017ല്‍ സിആര്‍പിഎഫ് ക്യാംപിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണെന്ന് പോലീസ് അറിയിച്ചു. ഭീകരരില്‍ രണ്ട് പേര്‍ പ്രദേശവാസികളാണ്.

പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഇവിടത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.