ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നാടൊട്ടുക്ക് കള്ളനെന്നു വിളിച്ചും അപഹസിച്ചും നടക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന് സ്വന്തം മുഖ്യമന്ത്രിമാരുടെ പേരു പോലും അറിയില്ല!! താന്‍ തന്നെ മുഖ്യമന്ത്രിയാക്കിയ സ്വന്തക്കാരനായ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ പേരുപോലും പ്രസംഗത്തിനിടെ രാഹുല്‍ മറന്നു. ഒരു ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ‘മുഖ്യമന്ത്രിയാക്കിയ’ രാഹുലിന്റെ പരമാബദ്ധം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.
മധ്യപ്രദേശിലെ നീമച്ചില്‍ തെരഞ്ഞെടുപ്പ് യോഗത്തിലെ പ്രസംഗത്തിനിടെയാണ് രാഹുല്‍ താന്‍ പപ്പുതന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചത്. കഴിഞ്ഞ ദിവസം വേദിയിലെ കോണ്‍ഗ്രസ് നേതാക്കളെ അഭിസംബോധന ചെയ്താണ് രാഹുല്‍ തുടങ്ങിയത്. മധ്യപ്രേദശ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്ജി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഹുക്കും സിങ് കര്ദാജി… എന്ന് അഭിസംബോധന ചെയ്ത് തുടക്കം തന്നെ തെറ്റി.
രണ്ടു സംസ്ഥാനങ്ങളും കോണ്‍ഗ്രസാണ് ഭരിക്കുന്നത്. പക്ഷെ മധ്യപ്രേദശ് മുഖ്യമന്ത്രി കമല്‍നാഥാണ്. രാഹുലിന്റെ സ്വന്തക്കാരന്. പക്ഷെ ഈ പേരു പോലും രാഹുല്‍ മറന്നു. പകരം പറഞ്ഞ ഭൂപേഷ് ഭാഗല്‍ മുഖ്യമന്ത്രിയാണ്, പക്ഷെ ഛത്തീസ്ഗഡിലെയെന്നു മാത്രം. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെന്ന് രാഹുല്‍ വിശേഷിപ്പിച്ച ഹുക്കും സിങ് കര്ദാജി മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിലെ ജലവിഭവ മന്ത്രി മാത്രമാണ്. രാഹുലിന്റെ അബദ്ധം വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ഈ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ട്വിറ്ററിലും വ്യാപകമായി.
സ്വന്തം മുഖ്യമന്ത്രിമാരുടെ പേരു പോലും മറക്കുന്ന രാഹുലിനെ പ്രധാനമന്ത്രി തന്നെയാക്കണമെന്നാണ് ട്വിറ്ററില്‍ ചിലരുടെ പരിഹാസം. മുന്‍പും ഇത്തരം ധാരാളം പരമാബദ്ധങ്ങള്‍ പറഞ്ഞിട്ടുള്ളയാളാണ് രാഹുല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: