മമത ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ്: ബിജെപി

Friday 17 May 2019 3:59 am IST

ന്യൂദല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഫാസിസ്റ്റും ജനാധിപത്യ ഘാതകയുമെന്ന് ബിജെപി. 'ഇന്ത്യയിലെ ഏറ്റവും വലിയ ഫാസിസ്റ്റാണ് മമത. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാളില്‍ നടന്ന മുഴുവന്‍ ആക്രമണങ്ങളുടെയും പരിപൂര്‍ണമായ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമാണ്. ഇതേപ്പറ്റി നിരന്തരം ആവര്‍ത്തിച്ച് പരാതി പറഞ്ഞിട്ടും യുക്തമായ നടപടി സ്വീകരിക്കാന്‍ തെഞ്ഞെടുപ്പ് കമ്മീഷന്‍ തയാറായിട്ടില്ലെന്നും പാര്‍ട്ടി വക്താവ് ജിവിഎല്‍ നരസിംഹ റാവു കുറ്റപ്പെടുത്തി. 

തൃണമൂല്‍ കോണ്‍ഗ്രസ്സിനെ അനുകൂലിക്കാത്ത ഓരോരുത്തര്‍ക്കുമെതിരെ പ്രതികാരം ചെയ്യുമെന്നാണ് അവര്‍ പറയുന്നത്. അവരെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് അയോഗ്യയാക്കാന്‍ പര്യാപ്തമായ പ്രസ്താവനയാണ് അത്. തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രി ജനങ്ങളെ ഇപ്രകാരം ഭീഷണിപ്പെടുത്തുന്നതിനേക്കാള്‍ വലിയ എന്ത് വെല്ലുവിളിയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് ഇനി നേരിടാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.