അഭിനന്ദനെ പീഡിപ്പിച്ചത് 40 മണിക്കൂര്‍

Friday 17 May 2019 4:03 am IST

ന്യൂദല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വാര്‍ത്തമാനെ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ 40 മണിക്കൂറിലേറെ കടുത്ത മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയതായി റിപ്പോര്‍ട്ട്. ഡീബ്രീഫിങ്ങിനിടെ അഭിനന്ദന്‍ പറഞ്ഞതാണിതെന്നാണ് വിവരം.

പാക് എഫ് 16 വിമാനം വീഴ്ത്തുന്നതിനിടെ മിഗ് 21 തകര്‍ന്നാണ് അഭിനന്ദന്‍ പാക് പിടിയിലായത്. ഇസ്ലാമാബാദിലെ പാക് മെസില്‍ നിന്ന് അഞ്ച് മണിക്കൂറിനുള്ളില്‍ തന്നെ അഭിനന്ദനെ രഹസ്യാന്വേഷണ വിഭാഗം റാവല്‍പിണ്ടിയിലേക്ക് മാറ്റി. തുടര്‍ന്ന് ചോദ്യം ചെയ്യാനായി മൗറിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ഓരോ അരമണിക്കൂറിലും അഭിനന്ദനെ പാക് സംഘം മര്‍ദ്ദിച്ചു. വലിയ ശബ്ദവും, കടുത്ത പ്രകാശവുമുള്ള  മുറിയിലാണ് പ്രവേശിപ്പിച്ചത്. താന്‍ കാപ്പി കഴിക്കുന്ന ദൃശ്യങ്ങള്‍ പാക് മെസില്‍ വച്ച് എടുത്തതാണെന്നും എന്നാല്‍ രണ്ടാമത്തെ ദൃശ്യം എഡിറ്റ് ചെയ്യപ്പെട്ടതാണെന്നും അഭിനന്ദന്‍ പറഞ്ഞു.

വീഡിയോയില്‍ താന്‍ അധികം സംസാരിച്ചിരുന്നില്ല, അതിലുള്ള ശബ്ദവും തന്റേതല്ല, അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും അഭിനന്ദന്‍ ഡീബ്രീഫിങ്ങില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.