ഇരിട്ടി: ഇരുപത്തിയെട്ട് ദിവസം നീണ്ടുനില്‍ക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ആദ്യചടങ്ങായ നെയ്യാട്ടം ഇന്ന് നടക്കും. അര്‍ധരാത്രിയോടെ നടക്കുന്ന ചടങ്ങിന് എത്തിക്കേണ്ട നെയ്യുമായി മലബാറിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നെയ്യമൃത് ഭക്തര്‍ ഇന്ന് രാവിലെ ഇക്കരെ കൊട്ടിയൂരിലെത്തും.
ഇന്ന് വൈകിട്ടാണ് വയനാട്ടിലെ മുതിരേരിയില്‍ നിന്നുള്ള വാള് എഴുന്നള്ളിച്ച് ഇക്കരെ കൊട്ടിയൂരില്‍ എത്തിക്കുക. ഇതോടൊപ്പം ക്ഷേത്രം സ്ഥാനികരും നെയ്യമൃത് സംഘങ്ങളും അക്കരെ കൊട്ടിയൂരില്‍ പ്രവേശിക്കും. നാളെ രാത്രി മണത്തണ കരിമ്പന ഗോപുരത്തില്‍ നിന്നു പുറപ്പെടുന്ന ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന ശേഷം മാത്രമാണ് ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: