അയാക്‌സിന് ഡച്ച് ലീഗ് കിരീടം

Friday 17 May 2019 5:26 am IST

ആംസ്റ്റര്‍ഡാം: അയാക്‌സ് ആംസ്റ്റര്‍ഡാമിന് ഡച്ച് ലീഗ് കിരീടം. അവസാന മത്സരത്തില്‍ ഡി ഗ്രാഫ്‌സ്ചാപ്പിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വീഴ്്ത്തിയാണ് അയാക്‌സ് കിരീടം ചൂടിയത്. 2014നു ശേഷം ഇതാദ്യമായാണ്് അയാക്‌സ് ഡച്ച് ലീഗ് കിരീടം സ്വന്തമാക്കുന്നത്. ഇതോടെ അവര്‍ക്ക് ഡച്ച് ലീഗില്‍ 34 കിരീടങ്ങളായി.

അവസാന നിമിഷം വരെ ഒപ്പത്തിനൊപ്പം പോരാടിയ പിഎസ്‌വി ഐന്തോവനെ മൂന്ന് പോയിന്റ് വ്യത്യാസത്തിന് പിന്തള്ളിയാണ് അയാക്‌സ് ചാമ്പ്യന്മാരായത്. അവസാന മത്സരത്തില്‍ പിഎസ്‌വി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഹെര്‍ക്കുലസിനെ തോല്‍പ്പിച്ചു.

അയാകസ് 34 മത്സരങ്ങളില്‍ 86 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. 119 ഗോളുകളും അടിച്ചു. പിഎസ്‌വിക്ക് 34 മത്സരങ്ങളില്‍ 83 പോയിന്റ് കിട്ടി. അവസാന മത്സരത്തില്‍ ഫോര്‍ച്യൂണ സിറ്റാര്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്  തോല്‍പ്പിച്ച് ഫെയ്‌നൂര്‍ദ് മൂന്നാം സ്ഥാനക്കാരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.