ശ്രീനഗര്‍ : ജമ്മു കശ്മീര്‍ വിമാനത്താവളങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജെന്‍സ് മുന്നറിയിപ്പ്. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
ശ്രീനഗര്‍, അവന്തിപോര വിമാനത്താവളങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതി ഇടുന്നതായാണ് ഇന്റലിജെന്‍സ് സൂചന നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളങ്ങളിലേയും ജമ്മു കശ്മീരിലെ മറ്റ് പ്രമുഖ സ്ഥലങ്ങളിലേയും സുരക്ഷാ സംവിധാനങ്ങള്‍ ഒന്നു കൂടി കര്‍ശ്ശനമാക്കിയിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് കശ്മീരില്‍ പ്രവിശ്യ സ്ഥാപിച്ചതായി അടുത്തിടെ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഐഎസിന്റെ വാര്‍ത്താ എജന്‍സി വഴിയാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: