വീണ്ടും തൃണമൂല്‍ അക്രമം: ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനം തകര്‍ത്തു

Friday 17 May 2019 4:27 pm IST

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി നേതാക്കളുടെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം. മുകുള്‍ റോയ്, സാമിക് ഭട്ടാചാര്യ എന്നിവരുടെ വാഹനങ്ങള്‍ക്ക് നേരെ നാഗര്‍ബസാറില്‍ വെച്ചാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ദം ദം ലോക്‌സഭാമണ്ഡലത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയാണ് ഭട്ടാചാര്യ. 

തെരഞ്ഞെടുപ്പിന്റെ ആറ് ഘട്ടങ്ങളിലും ബംഗാളില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെയും അസം മന്ത്രി ഹീമാന്ത ബിശ്വ ശര്‍മയുടെയും സുരക്ഷാ ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം തൃണമൂല്‍ പ്രവര്‍ത്തകര്‍ പുര്‍ബാ മേദിനിപൂര്‍ ജില്ലയിലെ ഖേജുരിയില്‍ വെച്ച് ആക്രമിച്ചിരുന്നു. 

ചൊവ്വാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന്  അവസാന ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഒരു ദിവസം മുന്‍പ് അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. 

അവസാനഘട്ടത്തില്‍ ഒമ്പത് മണ്ഡലങ്ങളിലേക്കാണ് ബംഗാളില്‍ പോളിങ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.