സിപിഎം- മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

Friday 17 May 2019 5:23 pm IST

കണ്ണൂര്‍ :പാമ്പ് തുരുത്തിയില്‍ വോട്ട് ചോദിക്കുന്നതിനിടെ  സിപിഎം- മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. ശ്രീമതി ലീഗ് പ്രവര്‍ത്തകരുടെ വീട്ടില്‍ വോട്ട് ചോദിക്കാനെത്തിയത് തടഞ്ഞെന്ന് ആരോപിച്ചാണ് സംഘര്‍ഷം ഉണ്ടായത്. 

ഇരു വിഭാഗങ്ങളും തമ്മിലുള്ള വാക്ക് തര്‍ക്കം കയ്യേറ്റത്തിലേക്ക് നീങ്ങുകയായിരുന്നു. ലീഗിന് സ്വാധീനമുള്ള മേഖലയിലാണ് സംഭവം നടന്നത്. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് സ്ഥലതെത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. അതേസമയം വോട്ടെടുപ്പ് വീണ്ടും നടക്കുന്ന മണ്ഡലങ്ങളിലെ ഓരോ വീട്ടിലും കയറി നേരിട്ട് വോട്ട് ചോദിക്കുന്നത് ഇനിയും തുടരുമെന്ന് പി.കെ. ശ്രീമതി അറിയിച്ചു.

കള്ളവോട്ട് നടന്നതായി തെളിവടക്കം പുറത്തുവന്നതിനെ തുടര്‍ന്ന് ഏഴ് ബൂത്തുകളില്‍ റീപോളിങ്ങിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. റിട്ടേണിങ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളും ചീഫ് ഇലക്ട്രല്‍ ഓഫീസറുടെയും ജനറല്‍ ഒബ്സര്‍വറുടെയും റിപ്പോര്‍ട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്. നാല് ബുത്തുകളില്‍ റീ പോളിങ് നടത്താന്‍ വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. പിന്നീട് മൂന്നു ബൂത്തുകളില്‍ വെള്ളിയാഴ്ചയോടെയാണ് റീപോളിങ് പ്രഖ്യാപിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.