കണ്ണൂര്‍: കള്ളവോട്ടു തടയണമെങ്കില്‍ വോട്ടു ചെയ്യാനെത്തുന്ന വനിതകള്‍ മുഖാവരണം ധരിക്കരുതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്. ക്യുവില്‍ മുഖം മറച്ചു നില്‍ക്കുന്നവരെ എങ്ങനെ തിരിച്ചറിയാനാകും.. ക്യാമറയക്ക് മുന്നിലും മുഖം മറച്ചു വരുന്നവര്‍ കള്ള വോട്ടു ചെയ്താല്‍ എങ്ങനെ തിരിച്ചറിയാനാകും. പിലാത്തറയില്‍ നടന്ന യോഗത്തില്‍ ജയരാജന് പറഞ്ഞു. കള്ള വോട്ടു നടന്നു എന്നതിന്റെ പേരില്‍ റീ പോളിംഗ് നടക്കുന്ന സ്ഥലമാണ് പിലാത്തറ. മുസ്ലിം വനിതകളെ ഉദ്ദേശിച്ചുള്ള ജയരാജന്റെ പ്രസ്ഥാവന വര്‍ഗ്ഗീയ താല്പര്യം വെച്ചുള്ളതാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
മുസ്ലിം എജ്യുക്കേഷണല്‍ സൊസൈറ്റിക്ക് കീഴിലെ കോളേജുകളില്‍ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം (ബുര്‍ഖ) നിരോധിച്ച് മാനേജ്മെന്റ് സര്‍ക്കുലര്‍ പുറത്തിറടത് വിവാദമായിരുന്നു.
കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലാണ് റീ പോളിങ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: