ശബരിമല: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ ഇടതുമുന്നണി കണ്‍വീനറുമായ എംഎം ലോറന്‍സിന്റെ കൊച്ചു മകന് അയ്യപ്പന്റെ അനുഗ്രഹം തേടി ശബരിമലയിലെത്തി.
മിലന് ലോറന്‍സ് ഇമ്മാനുവലാണ് ഇന്നലെ ഇരുമുടി കെട്ടുമായി പതിനെട്ടാംപടി ചവുട്ടിയത്. കുമ്മനം രാജശേഖരനൊപ്പമായിരുന്നു മിലന്റെ കന്നിയാത്ര.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതുമായ ബന്ധപ്പെട്ട് പൊലീസ് അതിക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ സമരത്തിന് പിന്തുണയറിയിച്ച് മിലന് ലോറന്‍സ് എത്തിയത് വലിയ വാര്‍ത്തയായിരുന്നു.
തുടര്‍ന്ന് മിലന്റെ അമ്മ ആശയ്ക്കെതിരെ സിപിഎം പ്രതികാര നടപടികല്‍ സ്വീകരിക്കുകയും കണ്‍സ്യുമര്‍ ഫെഡിലെ താല്‍ക്കാലിക ജോലിയില്‍ നി്ന്ന് പിരിച്ചു വിടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: