ജിദ്ദ: ഇറാനും അമേരിക്കയും തമ്മിലുള്ള പോരില്‍ അയവില്ല. ഗള്‍ഫില്‍ വീണ്ടും യുദ്ധമുണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കെ അമേരിക്ക രണ്ട് യുദ്ധക്കപ്പലുകള്‍ കൂടി ഗള്‍ഫ് മേഖലയ്ക്ക് അയച്ചു.
തോംഹാക്ക് ക്രൂയിസ് മിസൈലുകള്‍ വരെയുള്ള യുഎസ്എസ് ഗൊണ്‍സാലസ്, യുഎസ്എസ് മകഫൗള് എന്നിവയാണ് ഹോര്‍മൂസ് കടലിടുക്കു വഴി പേര്‍ഷ്യന്‍ കടലില്‍ എത്തിച്ചിരിക്കുന്നത്. നേരത്തെ ഏതാനും യുദ്ധക്കപ്പലുകള്‍ അയച്ചിരുന്നു.
തങ്ങളുടെ സഖ്യകക്ഷിയായ സൗദിയുടെ എണ്ണക്കപ്പലുകളും എണ്ണക്കമ്പനിയിലെ പൈപ്പുകളും ആക്രമിച്ചത് ഇറാനാണെന്നും ഇനി തങ്ങളോട് താല്‍പ്പര്യമുള്ളവരെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നുമാണ് അമേരിക്ക പറയുന്നത്.
എന്നാല്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ തങ്ങളല്ലെന്ന് ഇറാന് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: