പ്രജ്ഞക്ക് മാപ്പില്ല: മോദി

Saturday 18 May 2019 4:52 am IST

ന്യൂദല്‍ഹി: ബാപ്പുജിയെ അവഹേളിച്ച പ്രജ്ഞാസിങ്ങ് താക്കൂറിന് മാപ്പു നല്‍കാന്‍ തനിക്ക് ഒരിക്കലും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

 ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ  ദേശഭക്തനെന്ന് പ്രജ്ഞ വിളിച്ചത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. പ്രജ്ഞയുടെ ഈ പരാമര്‍ശത്തിന് മാപ്പില്ല. ഒരഭിമുഖത്തില്‍ മോദി പറഞ്ഞു. 

ഇത്തരം പ്രസ്താവനകള്‍ നടത്തും മുന്‍പ് നേതാക്കള്‍ നൂറു വട്ടം ആലോചിക്കണം.

വിവാദ പരാമര്‍ശത്തില്‍ പ്രജ്ഞ മാപ്പു പറഞ്ഞിരുന്നു. പക്ഷെ തനിക്ക് മാപ്പു നല്‍കാന്‍ ആവില്ല. മോദി പറഞ്ഞു.

 ഈ തെരഞ്ഞെടുപ്പില്‍ മുന്നൂറിലേറെ സീറ്റുകളുമായി ബിജെപി വീണ്ടും ഭരണത്തില്‍ വരുമെന്ന്  മധ്യപ്രദേശിലെ ഖര്‍ഗോണില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് യന്ത്രത്തിലെ താമര ചിഹ്‌നത്തില്‍ നിങ്ങള്‍ വിരലമര്‍ത്തുമ്പോള്‍  നിങ്ങള്‍ ഭീകരര്‍ക്കെതിരെ തോക്കിന്റെ കാഞ്ചി വലിക്കുകയാണ്. 23ന് ഫലം വരുമ്പോള്‍ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെ രണ്ടാമതും  തിരഞ്ഞെടുത്ത് ജനങ്ങള്‍ ചരിത്രം സൃഷ്ടിക്കുന്നത് നമുക്ക് കാണാം. അഞ്ച് വര്‍ഷം എന്റെ സര്‍ക്കാര്‍ ശുചീകരണത്തിന് ഉൗന്നല്‍ നല്‍കി. 

ജമ്മു കശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്നു പറയുന്നവരെ ഇക്കുറി ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കും.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ, കച്ച് മുതല്‍ കാമരൂപം വരെ മോദി സര്‍ക്കാര്‍ വീണ്ടും വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. 130 കോടി ജനങ്ങളുടെ ആഗ്രഹമാണത്. പ്രധാനമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.