കൊച്ചി: നാട്ടാനകള്‍ക്ക് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് നല്കുന്നതില് നിന്നു തന്നെ തടഞ്ഞ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി.
തൃശൂര്‍ സ്വദേശിയായ വെറ്ററിനറി ഡോക്ടര്‍ പി.ബി. ഗിരിദാസ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം ഹര്‍ജിക്കാരനായ ഡോ. ഗിരിദാസ് നല്കുന്ന ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് പരിഗണിക്കരുതെന്ന് ജില്ലാ കളക്ടര്‍മാര്‍ക്കും മേയ് രണ്ടിന് നല്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും എന്നാല്‍ തന്റെ വിശദീകരണം കേള്‍ക്കാതെയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിറക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: