തിരുവനന്തപുരം :വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് റീ പോളിങ് പ്രഖ്യാപിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കമ്മീഷന് വേണ്ടത്ര ഗൗരവത്തോടെയല്ല പ്രവര്‍ത്തിക്കുന്നത്. ആരുടേയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ തീരുമാനമെന്നും കോടിയേരി വിമര്‍ശിച്ചു.
മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തവേയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കോടിയേരി ഇത്തരത്തില്‍ രൂക്ഷമായി വിമര്‍ശിച്ചത്. അതേസമയം വിദൂര സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് വോട്ടിങ്ങിനുള്ള അവസരം നിഷേധിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടത് നേതാക്കള്‍ ഇതിനു മുമ്പും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കണ്ണൂരില്‍ ഏഴ് മണ്ഡലങ്ങളില്‍ ഞായറാഴ്ച റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: