പാട്ന : ബീഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്റി ദേവിയുടെ വീട്ടില്‍ സിആര്‍പിഎഫ് ജവാനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാട്ന സെക്രട്ടറിയേറ്റിന് സമീപത്തെ വീട്ടില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ജവാന് വെള്ളിയാഴ്ച രാത്രി സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. റാബ്റി ദേവിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ഗിരിയപ്പ എന്ന ജവാനാണ് മരിച്ചത്.
സര്‍വ്വീസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം സംഭവ സമയത്ത് റാബ്റി ദേവിയും, കുടുംബാംഗങ്ങളും വീട്ടില്‍ ഉണ്ടായിരുന്ന എന്ന കാര്യത്തില്‍ വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: