പാലാരിവട്ടം മേല്‍പ്പാലം : ദല്‍ഹി കമ്പനി പ്രതിനിധികളെ ചോദ്യം ചെയ്തു

Saturday 18 May 2019 12:36 pm IST

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം നിര്‍മിച്ച ദല്‍ഹി ആര്‍ഡിഎസ് പ്രോജക്ട് ലിമിറ്റഡ് പ്രിതിനിധികളേയും വിജിലന്‍സ് ചോദ്യം ചെയ്തു. പാലം നിര്‍മാണത്തില്‍ അഴിമതി നടന്നതായി ആരോപണം ശക്തമായതിനെ തുടര്‍ന്ന് നിര്‍മാണ കമ്പനി പ്രതിനിധികള്‍ക്ക് സമന്‍സ് അയച്ച് വിളിച്ചു വരുത്തുകയായിരുന്നു. 

അന്വേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് അടുത്തയാഴ്ച വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. മേല്‍പ്പാല നിര്‍മാണത്തിന് ഉപയോഗിച്ച സിമന്റ്, കമ്പി എന്നിവയുടെ അളവില്‍ കുറവ് വന്നിട്ടുണ്ട്. ഇതാണ് പാലത്തില്‍ വിള്ളല്‍ ഉണ്ടാകാനുള്ള പ്രധാന കാരണമെന്നും വിലയിരുത്തല്‍. വിഷയത്തില്‍ പഠനം നടത്തിയ ഐഐടി സാങേകിതക വിദഗ്ധര്‍ നല്‍കിയ റിപ്പോര്‍ട്ടും കേസില്‍ നിര്‍ണ്ണായകമാകും.

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ രൂപരേഖ, നിര്‍മാണത്തിന് ഉപയോഗിച്ച. സാമഗ്രികളുടെ സാംപിളുകള്‍ എന്നിവ കമ്പനി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. അതിനിടെ നിര്‍മാണ തൊഴിലാളികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ രേഖാ മൂലം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ പദ്ധതി കണ്‍സള്‍ട്ടന്റ് കിറ്റ്‌കോ, കരാറുകാര്‍ എന്നിവരുടെ മോഴികളഉം വിജിലന്‍സ് നേരത്തെ രേഖപ്പെടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.