ബെഹ്‌റയുടെ വിദേശയാത്രയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

Saturday 18 May 2019 1:52 pm IST

ന്യൂദല്‍ഹി : ഡിജിപി ലോക്നാഥ് ബെഹ്റയുടെ വിദേശയാത്രയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തല്‍ക്കാലം നല്‍കേണ്ടെന്ന് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ റീപോളിങ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ യാത്ര ഒഴിവാക്കാന്‍ കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. മാത്രമല്ല ഈ മാസം 23ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരാനിരിക്കുകയാണ് എന്നതും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ദുബായിലെ ഓട്ടോമാറ്റിക് പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം പഠിക്കാനായി മൂന്ന് ദിവസത്തെ യാത്രയ്ക്കാണ് ഡിജിപി അനുമതി തേടിയത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.