ഫ്‌ളാറ്റില്‍ തീപിടിത്തം

Saturday 18 May 2019 3:18 pm IST

കൊച്ചി : കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ തീപിടിത്തം. അപ്പാര്‍ട്ട്‌മെന്റിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. ഉടന്‍ തന്നെ അഗ്നി ശമന സേനയെത്തി തീ അണയ്ക്കാന്‍ സാധിച്ചതിനാല്‍ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ കൊച്ചിയില്‍ പാരഗണിന്റെ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശ നഷ്ടമാണ് ഉണ്ടായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.