ബിഎംഡബ്ല്യു എക്‌സ് 5 വിപണിയില്‍

Saturday 18 May 2019 3:46 pm IST

കൊച്ചി: ബിഎംഡബ്ല്യുവിന്റെ പുതിയ മോഡല്‍ കാര്‍ വിപണിയില്‍. മുംബൈയില്‍ ഉദ്ഘാടന ചടങ്ങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍  മുഖ്യാതിഥിയായിരുന്നു. തനിക്ക് ഏറ്റവും പ്രിയങ്കരമായ കാര്‍ ഏതെന്ന ചോദ്യത്തിന് ബിഎംഡബ്ല്യു എക്‌സ് 5 ആണെന്നാണ് മറുപടിയെന്ന് സച്ചിന്‍ പറഞ്ഞു.

ഡീസല്‍ പതിപ്പ് ഡീലര്‍ ഷോപ്പുകളില്‍ ലഭ്യമാണ്. പെട്രോള്‍ പതിപ്പ് ഈ വര്‍ഷം അവസാനത്തോടെ. സാങ്കേതിക കാര്യങ്ങള്‍ക്കു പുറമേ, ഉള്ളിലും പുറത്തുമുള്ള പുതിയ ഡിസൈന്‍ ആകര്‍ഷകമാണ്.

പ്രീമിയം ലക്ഷ്വറിയുടെയും കംഫര്‍ട്ടിന്റെയും ഉദാത്ത മിശ്രിതമാണ് പുതിയ എക്‌സ് നല്‍കുന്നതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ, ആക്റ്റിങ് പ്രസിഡന്റ് ഡോ. ഹാന്‍സ് ക്രിസ്ത്യന്‍ ബേര്‍ട്ടല്‍സ് പറഞ്ഞു.  മൂന്ന് ഡിസൈന്‍ സ്‌കീമുകളില്‍ ലഭ്യമാണ്. വില: സ്‌പോര്‍ട്ട്: 72,90,000, എക്സ്ലൈന്‍: 82,40,000, എം സ്‌പോര്‍ട്ട്: 82,40,000.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.