എസ്ബിഐ യോനോയും ശ്രീ ശ്രീ തത്‌വയും സഹകരിക്കുന്നു

Saturday 18 May 2019 3:48 pm IST

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആര്‍ട്ട് ഓഫ് ലിവിങിന്റെ എഫ്എംസിജി വിഭാഗമായ ശ്രീ ശ്രീ തത്‌വയുമായി സഹകരിക്കുന്നു. യോനോ ഉപയോക്താക്കള്‍ക്ക് ശ്രീ ശ്രീ തത്‌വയുടെ ഫുഡ്, പേഴ്‌സണല്‍ കെയര്‍, ഹെല്‍ത്ത് കെയര്‍, ഹോം കെയര്‍, ബ്യോഗി അപ്പാരല്‍സ്, ശങ്കര സ്‌കിന്‍ കെയര്‍ പ്രൊഡക്റ്റ്‌സ് തുടങ്ങി മുന്നൂറ്റമ്പതിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം ഇളവു ലഭിക്കും. 

ഇത്തരം സഹകരണങ്ങളിലൂടെ ലോകോത്തര ഡിജിറ്റല്‍ ബാങ്കിങും ലൈഫ് സ്റ്റൈല്‍ അനുഭവവും പകരാന്‍ സ്റ്റേറ്റ് ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് എസ്ബിഐ ചെയര്‍മാന്‍ രജ്‌നിഷ് കുമാര്‍ പറഞ്ഞു. സ്റ്റേറ്റ് ബാങ്കുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന്  ശ്രീ ശ്രീ തത്‌വ മാനേജിങ് ഡയറക്ടര്‍ അരവിന്ദ് വര്‍ചസ്വി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.