ചേരമര്‍ സര്‍വീസ് സൊസൈറ്റി സമ്മേളനം 19ന്

Saturday 18 May 2019 3:53 pm IST

മാവേലിക്കര: കേരള ചേരമര്‍ സര്‍വീസ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനം 19ന് മാവേലിക്കരയില്‍. രാവിലെ 10ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മാങ്കാംകുഴി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡന്റ് പി.കെ. യശോധരന്‍ അധ്യക്ഷനാകും. പുത്തൂര്‍ മാധവപ്പെരുമാള്‍ മുഖ്യപ്രഭാഷണം നടത്തും. 11ന്  സെമിനാറില്‍  പട്ടികജാതി പട്ടികവര്‍ഗ മഹാസഖ്യം സംസ്ഥാന പ്രസിഡന്റ് പി.കെ. സജീവും, സാംബവ മഹാസഭ ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശേരിയും വിഷയം അവതരിപ്പിക്കും.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരേയും, കലാകാരന്മാരേയും മുതിര്‍ന്ന സമുദായ നേതാക്കളെയും ആദരിക്കും. ഉച്ചയ്ക്ക് 2ന് പ്രതിനിധി സമ്മേളനവും ബജറ്റ് അവതരണവും. വൈകിട്ട് നാലിന് തെരഞ്ഞെടുപ്പ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.