ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ഇന്റര്‍നെറ്റ് സേവനത്തിന് വിലക്ക്

Saturday 18 May 2019 4:37 pm IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റുമുട്ടല്‍. സുരക്ഷാസേനയും ഭീകരരും തമ്മിലാണ് ഏറ്റുമുട്ടല്‍. സംഭവത്തെ തുടര്‍ന്ന് സോപോറിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. 

ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടെ വെടിപ്പെുണ്ടാവുകയായിരുന്നു. മേഖല ഇപ്പോള്‍ സുരക്ഷാസേനയുടെ വലയത്തിലാണ്.

ശനിയാഴ്ച രാവിലെ പുല്‍വാമയില്‍ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സോപോറിലും ഭീകരരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

പുല്‍വാമയിലെ പന്‍സാമിലാണ് ഭീകരരും സുരക്ഷാ സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പുലര്‍ച്ചെ 2.10നാണ് ആക്രമണം ഉണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം റെയ്ഡ് നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.