ചാരവൃത്തി നടത്തിയ സൈനികന്‍ നിരീക്ഷണത്തില്‍

Saturday 18 May 2019 6:33 pm IST

ഭോപ്പാല്‍: പെണ്‍കെണിയില്‍ വീണ് പാക്കിസ്ഥാന് ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍  ചോര്‍ത്തി നല്‍കിയ സൈനികന്‍ ആറു മാസമായി നിരീക്ഷണത്തില്‍. മധ്യപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും ചേര്‍ന്ന് മൗവില്‍ നിന്ന് പിടികൂടിയ ജവാന്‍ പാക്കിസ്ഥാനിക്ക്  വാട്ട്‌സ്ആപ്പ് വഴിയാണ് രഹസ്യങ്ങള്‍ കൈമാറിയത്. 

2018 ഡിസംബര്‍ മുതല്‍ മിലിറ്ററി ഇന്റലിജന്‍സ് ഇയാളെ നിരീക്ഷിച്ചുവരികയാണ്. ഭോപ്പാല്‍ കോടതിയില്‍ ഹാജാക്കിയ ഇയാളെ പത്തു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. എന്തൊക്കെ വിവരങ്ങളാണ് കൈമാറിയതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍. മതിയായ തെളിവുകള്‍ ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്.

പരിശീലനം ലഭിച്ച പാക് വനിതയുടെ ശൃംഗാരത്തില്‍ ജവാന്‍ കുടുങ്ങുകയായിരുന്നു. വാട്ട്സ്ആപ്പും  ഫേസ്ബുക്കും വഴിയായിരുന്നു ചാറ്റിങ്ങ്. അങ്ങനെ ക്രമേണ സൈന്യത്തിന്റെ നീക്കം അടക്കമുള്ള കാര്യങ്ങള്‍ ഇയാളില്‍ നിന്ന് ചോര്‍ത്തുകയായിരുന്നു. ഇതിന് ഇയാള്‍ ഇവരില്‍ നിന്ന് പണം വാങ്ങിയതായും സൂചനയുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.