കേദാര്‍നാഥില്‍ ധ്യാനനിമഗ്നനായി മോദി

Saturday 18 May 2019 6:51 pm IST

കേദാര്‍നാഥ്: കേദാര്‍നാഥില്‍ ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാന നിരതനായി. രാവിലെ ദര്‍ശനവും  അവിടുത്തെ നവീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തലും കഴിഞ്ഞ്  നാട്ടുകരുമായി  കൂടിക്കാഴ്ച.  പിന്നീട് ക്ഷേത്രത്തിനു സമീപമുള്ള ഗുഹയില്‍ ധ്യാനനിരതനായി. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ വിളിക്കാവൂയെന്നാണ് നിര്‍ദ്ദേശം.  

ജപവും ധ്യാനവും കഴിഞ്ഞ് നാളെ പുലര്‍ച്ചെ മാത്രമേ അദ്ദേഹം പുറത്തിറങ്ങൂ. ചാരനിറത്തിലുള്ള പരമ്പരാഗത വസ്ത്രത്തിന് മേല്‍ കാവി ചുറ്റി, പഹാരി തൊപ്പിയണിഞ്ഞാണ് മോദി ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. കേദാര്‍നാഥില്‍ മഹാദേവന് പ്രത്യേക പൂജകളും മടത്തി.

രാത്രി കേദാര്‍നാഥില്‍ തങ്ങിയ ശേഷം നാളെ വെളുപ്പിന് ബദരങ്ങനാഥിന്  തിരിക്കും. അവിടെ ദര്‍ശനം നടത്തിയശേഷം ദല്‍ഹിക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കേദാര്‍നാഥില്‍ സുരക്ഷ ശക്തമാക്കി. രണ്ട് വര്‍ഷത്തിനിടെ നാലാം വട്ടമാണ് മോദി കേദാര്‍നാഥില്‍ ദര്‍ശനം നടത്തുന്നത്. 2017 ല്‍ രണ്ട് വട്ടവും കഴിഞ്ഞ ദീപാവലിക്കും ദര്‍ശനം നടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.