മോദിയെ പുറത്താക്കാന്‍ നായിഡുവിന്റെ ഓട്ടം

Saturday 18 May 2019 7:55 pm IST

ന്യൂദല്‍ഹി: നരേന്ദ്ര മോദിയെയും ബിജെപിയെയും കേന്ദ്രത്തില്‍ നിന്ന് ഏതുവിധേനയും പുറത്താക്കാന്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ മാരത്തോണ്‍!! തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പു തന്നെ വലിയ സഖ്യമുണ്ടാക്കാന്‍ നായിഡുവിന്റെ ശ്രമമെന്ന് മാധ്യമങ്ങളുടെ പുകഴ്ത്തല്‍.

സഖ്യത്തില്‍ ആളെക്കൂട്ടാന്‍ ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനെ സന്ദര്‍ശിച്ച ടിഡിപി നേതാവ് ഉടന്‍ തന്നെ എന്‍സിപി നേതാവ് ശരദ് പവാറിനെ പോയി കണ്ടു. രാഹുലും പവാറും ദല്‍ഹിയിലുണ്ടായിരുന്നു. പിന്നെ സിപിഐ നേതാക്കളായ  ഡി. രാജ, ജി. സുധാകര റെഡ്ഡി, എല്‍ജെഡി നേതാവ് ശരദ് യാദവ് എന്നിവരെയും കണ്ടു. അതു കഴിഞ്ഞ് ലഖ്‌നൗവിലേക്ക് പോയി.  അവിടെയെത്തി അഖിലേഷ് യാദവ്, മായാവതി എന്നിവരുമായി ചര്‍ച്ച നടത്തി.

പക്ഷെ,  നായിഡുവിന്റെ പരമ്പരാഗത വൈരികളായ വൈഎസ്ആര്‍ കോണ്‍ഗ്രസിലെ രാജശേഖര റെഡ്ഡി. ടി ആര്‍എസ് നേതാവ്  ചന്ദ്രശേഖര്‍ റാവു തുടങ്ങിയവരെയും കണ്ടിട്ടില്ല. അവര്‍ക്ക് നായിഡുവിനെ കാണുന്നതു പോലും  ഇഷ്ടമല്ലെന്നതാണ് കാരണം. കഴിഞ്ഞ ദിവസം സീതാറാം യെച്ചൂരി, ആപ്പ് നേതാവ് അരവിന്ദ്  കേജ്‌രിവാള്‍ തുടങ്ങിയവരുമായി നായിഡു ചര്‍ച്ച നടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.