ഔദ്യോഗിക ഗാനംപുറത്തിറക്കി

Sunday 19 May 2019 3:01 am IST

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക ഗാനം ഇന്റര്‍ നാഷണല്‍ ക്രിക്ക്റ്റ് കൗണ്‍സില്‍ ഇന്നലെ പുറത്തിറക്കി. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി ഈ മാസം 30 മുതല്‍ ജൂലൈ പതിനാല് വരെയാണ് ലോകകപ്പ്.

സ്റ്റാന്‍ഡ് ബൈ എന്ന് അറിയപ്പെടുന്ന ഈ ഗാനം ലോകകപ്പിനിടെ  മത്സരവേദികളിലും ഇംഗ്ലണ്ടിലെ സിറ്റികളിലും മുഴങ്ങി കേള്‍ക്കും. ഗാനം പുറത്തിറക്കിയ ഉടനെ സമൂഹ മാധ്യമങ്ങളില്‍ അപ്് ലോഡ് ചെയ്തു.ഇത്തവണ പത്ത് ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുക. മുപ്പതിന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ജൂലൈ 14 നാണ് ഫൈനല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.