ലോസ് ഏഞ്ചല്‍സ്: എതിര് ടീമിന്റെ ഗോള്‍ കീപ്പറുടെ കഴുത്തിന് പിടിച്ച സ്ലാട്ടന് ഇബ്രാഹിമോവിച്ചിന് സസ്പെന്ഷന്.
ന്യൂയോര്‍ക്ക് സിറ്റി എഫ്സി ഗോളി സീന്‍ ജോണ്‍സന്റെ കഴുത്തിന് പിടിച്ച ലോസ് ഏഞ്ചല്‍സ് ഗ്യാലക്സി താരം സ്ലാട്ടനെ രണ്ട് മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി മേജര്‍ ലീഗ് സോക്കര്‍ അധികൃതര്‍ അറിയിച്ചു.
മെയ് 11 ന് നടന്ന ലോസ് ഏഞ്ചല്‍സ് -ന്യൂയോര്‍ക്ക് സിറ്റി മത്സരത്തിന്റെ 86-ാം മിനിറ്റിലാണ് സ്ലാട്ടന് ഗോളിയുടെ കഴുത്തിന് പിടിച്ചത്. അവസാന നിമിഷങ്ങളില്‍ സ്ലാട്ടനും സീന്‍ ജോണ്‍സനും ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ന്ന് റഫറി രണ്ട് പേരെയും മഞ്ഞകാര്‍ഡ് കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: