തിരുവനന്തപുരം: മിശ്രവിവാഹിതരില്‍ ഒരാള്‍ പിന്നാക്ക വിഭാഗത്തിലാണെങ്കില്‍ അവരുടെ കുട്ടികള്‍ക്ക് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
നിലവിലുളള നോണ്‍ക്രീമിലെയര്‍ മാനദണ്ഡങ്ങള്‍ക്കു വിധേയമായാണ് ഇത്. മിശ്രവിവാഹിതരില്‍ ഒരാള്‍ പിന്നാക്ക വിഭാഗവും മറ്റേയാള്‍ മുന്നാക്ക വിഭാഗവുമാണെങ്കില് അവരുടെ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: