തിരുവനന്തപുരം: കേരളാ സര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂണ്‍ മൂന്നിന് അവസാനിക്കും. പ്രവേശന നടപടികളില്‍ പങ്കെടുക്കാന്‍ താത്പര്യമുളള വിവിധ വിഭാഗത്തില്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളും ജൂണ്‍ മൂന്നിന് മുന്‍പ് തന്നെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താത്ത വിദ്യാര്‍ത്ഥികളെ അലോട്ട്മെന്റിന് പരിഗണിക്കില്ല.
നിലവില്‍ രജിസ്ട്രേഷന് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ജനനത്തീയതി, കാറ്റഗറി, ഓപ്ഷന്‍സ് എന്നിവയില്‍ സ്വമേധയാ മാറ്റം വരുത്താം. തിരുത്തല്‍ വരുത്തുന്നവര്‍ ‘സേവ് ആന്‍ഡ് റിഫ്രഷ്’ നല്കി ഏറ്റവും പുതിയ പ്രിന്റൗട്ട് തുടര്‍ ആവശ്യത്തിനായി സൂക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പുകള്‍ ഒന്നും തന്നെ സര്‍വകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: