തിരുവനന്തപുരം: വയനാട് തൊവരിമലയിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുക, അറസ്റ്റ് ചെയ്ത ഭൂസമരസമിതി നേതാക്കളെ വിട്ടയയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തൊവരിമല ഭൂസമര ഐക്യദാര്‍ഢ്യ സമിതി സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ഇടത് ജനാധിപത്യ വേദി ആള് ഇന്ത്യ കണ്‍വീനര്‍ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.
പശ്ചിമഘട്ട സംരക്ഷണ സമിതി നേതാവ് ഇ.പി. അനില്‍ അധ്യക്ഷത വഹിച്ചു. ഐക്യദാര്‍ഢ്യ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എം.കെ. ദാസന്, ഇന്ത്യന്‍ ദലിത് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പള്ളിക്കല്‍ സാമുവല്‍, പൊന്തന്‍ പുഴ വന സംരക്ഷണ സമരസമിതി കണ്‍വീനര്‍ സന്തോഷ് പെരുമ്പട്ടി, ഡോ. പ്രസാദ്, പ്രേം ബാബു, സുകുമാരന്‍ അട്ടപ്പാടി, നിഷ അപ്പാട്, ശശിക്കുട്ടന്‍ വാകത്താനം, ടി.എം. സത്യന്, സുനില്‍ വര്‍ക്കല, ബിജു വി.ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു. ഏപ്രില്‍ 24 മുതലാണ് വയനാട് കളക്ട്രേറ്റു പടിക്കല്‍ ഭൂസമരക്കാര്‍ സമരമാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: